ഊര്‍ജസംരക്ഷണ പദ്ധതിക്ക് പാണ്ടനാട് എസ്.വി.എച്ച്.എസ്സില്‍ തുടക്കമായി

Posted By : Seed SPOC, Alappuzha On 24th July 2014





ചെങ്ങന്നൂര്‍: സ്‌കൂള്‍ മുറ്റത്ത് സൗരോര്‍ജ വിളക്ക് സ്ഥാപിച്ച് ഊര്‍ജ സംരക്ഷണ പദ്ധതിക്ക് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്‌കൂളില്‍ തുടക്കമായി. ഹരിതം സീഡ് ക്ലബ്ബ് നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് സൗരോര്‍ജ വിളക്ക് സ്ഥാപിച്ചത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സൗരോര്‍ജ യൂണിറ്റ് നല്‍കാനും തീരുമാനമായി.
സൗരോര്‍ജ വിളക്കിന്റെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ് നിര്‍വഹിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഹരിതം സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
പി.ടി.എ. പ്രസിഡന്റ് എ.വി.ശിവദാസ് അധ്യക്ഷനായിരുന്നു.
സ്‌കൂള്‍ മാനേജര്‍ വി.എസ്. ഉണ്ണിക്കൃഷ്ണപിള്ള, ഹെഡ്മിസ്ട്രസ് എം.സി.അംബികാകുമാരി, സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, സ്റ്റാഫ് സെക്രട്ടറി ജി.കൃഷ്ണകുമാര്‍, കെ.സുരേഷ്, ടി.കെ.ശശി, എസ്.വിജയലക്ഷ്മി, ദീനു, സീഡ് ഭാരവാഹികളായ റിയ എലിസബത്ത്, ഗായത്രി നന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാണ്ടനാട് എസ്.വി.എച്ച്.എസ്സില്‍ സ്ഥാപിച്ച സൗരോര്‍ജ വിളക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ് ഉദ്ഘാടനം ചെയ്യുന്നു

Print this news