പന്തളം: കാടുപിടിച്ച് തരിശായിക്കിടന്ന സ്‌കൂള്‍ ഗ്രൗണ്ടില്‍ പച്ചക്കറിയും നെല്ലും കാര്‍ഷികോല്പന്നങ്ങളും നിറഞ്ഞപ്പോള്‍ പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെത്തേടി പുരസ്‌കാരങ്ങളും.
സ്‌കൂളിെന മാതൃഭൂമി സീഡ് േശ്രഷ്ഠ ഹരിതവിദ്യാലയമായി തിരഞ്ഞെടുത്തപ്പോള്‍ സീഡ് കോഓര്‍ഡിനേറ്ററായ അധ്യാപകന്‍ രാജേഷ് കുമാറിനെത്തേടിയെത്തിയത് സംസ്ഥാനകൃഷിവകുപ്പിന്റെ മികച്ച അധ്യാപകനുള്ള അവാര്‍ഡ്. കൃഷിവകുപ്പ് സ്‌കൂളില്‍ നടപ്പാക്കിയ സമഗ്ര പച്ചക്കറി കൃഷി നടപ്പാക്കിയതിനാണ് അവാര്‍ഡ്.
പേനയും പെന്‍സിലുമേന്തുന്ന കൈകള്‍ക്ക് തൂന്പയും കൈക്കോട്ടും കൂന്താലിയുമെല്ലാം വഴങ്ങുന്നതാണെന്നും മണ്ണും മരങ്ങളും മനുഷ്യനുമായുള്ള ബന്ധം സംതൃപ്തിയും രോഗമുക്തിയും നല്‍കുമെന്ന തിരിച്ചറിവാണ് കുട്ടികളെ കൃഷിയിടത്തിലേക്കിറക്കിയത്. കുഞ്ഞിക്കൈകള്‍ കുഴിച്ചുവച്ച വിളകളെല്ലാം നൂറുമേനി വിളവുനല്‍കി.
വിഷമയവും മായവും കലരാത്ത ഭക്ഷണത്തിന്റെ രുചിയും വിയര്‍പ്പൊഴുക്കി വിളയിക്കുന്ന കാര്‍ഷികോല്പന്നങ്ങളുടെ സ്വാദും അവര്‍ തിരിച്ചറിഞ്ഞു. എല്ലാത്തിനും അവര്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിരുന്നു രാജേഷ് കുമാര്‍.
മാതൃഭൂമി സീഡ് നല്‍കിയ േപ്രാത്സാഹനം കൂടിയായപ്പോള്‍ സ്‌കൂള്‍ വളപ്പ് പച്ചപുതച്ചു. പൂന്പാറ്റകളും വണ്ടും അണ്ണാനുമൊക്കെ അവരുടെ തോട്ടത്തില്‍ വിരുന്നുകാരായി. കാടുകയറിയ മന്നം ചത്വരം അവര്‍ പൂന്തോട്ടമാക്കി. പച്ചക്കറികള്‍ ധാരാളമായപ്പോള്‍ കൃഷിവകുപ്പിന്റെ ശ്രദ്ധയും സ്‌കൂളിലേക്ക് തിരിഞ്ഞു. കുട്ടികള്‍ക്കൊപ്പം മണ്ണില്‍ നേട്ടങ്ങള്‍ വിതച്ചുകൊയ്ത അവരുടെ രാജേഷ് സാറിന് സംസ്ഥാനകൃഷിവകുപ്പ് അവാര്‍ഡ് നല്‍കിയാദരിച്ചു. ഇപ്പോള്‍ പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയത്തിന് ഇരട്ടിമധുരമാണ് മാതൃഭൂമിയുടെയും കൃഷിവകുപ്പിന്റെയും അംഗീകാരം.