എടക്കാട്: കൃഷി ഒഴിഞ്ഞ സ്കൂളിനു പിറകിലെ പാടത്ത് ഞാറുനട്ട് സീഡ് അംഗങ്ങൾ മാതൃകയാകുന്നു.
ഊർപ്പഴശ്ശിക്കാവ് യു.പി.സ്കൂളിലെ സീഡ് അംഗങ്ങളാണ് സ്കൂളിനകത്തെ 10 സെന്റ് സ്ഥലത്ത് നെൽക്കൃഷിയുമായി ഇറങ്ങിയത്.
ഞാറുനടൽ എടക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.കെ.രാംദാസ്, കൃഷി ഓഫീസർ ബിന്ദു എൻ.കെ., പഞ്ചായത്ത് അംഗം സി.ഭാനുമതി, സ്കൂൾ പ്രഥമാധ്യാപകൻ കെ.വി.ദിലീപ്കുമാർ, മാനേജർ കെ.വി.കരുണാകരൻ, സീഡ് കോ-ഓർഡിനേറ്റർ ടി.അബ്ദുൾ ഹഖ്, മദർ പി.ടി.എ.അധ്യക്ഷ കെ.ഉഷ, സി.ജീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കർഷകരായ സി.നാരായണൻ, ജനാർദ്ദനൻ എം.വി. വിദ്യാർഥികളായ അമൽ എ.സി., ചന്ദ്രലേഖ കെ. എന്നിവർ നേതൃത്വം നല്കി