സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ പകര്‍ച്ചവ്യാധി ബോധവത്കരണം

Posted By : idkadmin On 16th July 2014


തൊടുപുഴ: തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി. സ്‌കൂളില്‍ പകര്‍ച്ചവ്യാധി ബോധവത്കരണ ക്ലൂസ് നടത്തി. സ്‌കൂളിലെ 805 കുട്ടികള്‍ ക്ലൂസ് പ്രയോജനപ്പെടുത്തി. തൊടുപുഴ താലൂക്ക് ആസ്​പത്രിയുടെ സഹകരണത്തോടെ സ്‌കൂളിലെ സീഡ്ക്ലൂബ്ബ്, ജെ.ആര്‍.ഡി. എന്നിവയുടെ നേതൃത്വത്തിലാണ് ക്ലൂസ് സംഘടിപ്പിച്ചത്. തൊടുപുഴ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. മഴക്കാലരോഗങ്ങളെക്കുറിച്ചും പകര്‍ച്ച വ്യാധികളെക്കുറിച്ചും പ്രതിരോധരീതികളെക്കുറിച്ചും താലൂക്ക് ആസ്​പത്രിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോണ്‍സണ്‍ മാത്യു ക്ലൂസ് നയിച്ചു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മോനിപ്പിള്ളി അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദേവസ്യാച്ചന്‍. ബിന്ദു ഓലിയപ്പുറം, ഷിന്റോ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. സീഡ് റിപ്പോര്‍ട്ടര്‍ പ്രബിത പ്രകാശ് സ്വാഗതവും സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ അനീഷ് ജോര്‍ജ് നന്ദിയും പറഞ്ഞു. കാവേരി അനില്‍, പ്രവിത പ്രകാശ്, ബീമ സുനില്‍, അലീന സാറ മാത്യു എന്നീ സീഡ് ക്ലൂബ്ബ് അംഗങ്ങള്‍ നേതൃത്വം നല്‍കി.

Print this news