ചെറുതോണി: മാതൃഭൂമി നന്മ പദ്ധതി അതിന്റെ പൂര്‍ണരൂപത്തില്‍ നടപ്പാക്കിയ ചേലച്ചുവട് ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ നാടിന് മാതൃകയായി. കുട്ടികളില്‍ മുതിര്‍ന്നവരോടുള്ള ആദരവ് വളര്‍ത്തുന്നതിന്റെ ഭാഗമായി ഗ്രാമത്തിലെ മുഴുവന്‍ മുത്തച്ഛന്‍മാരെയും മുത്തശ്ശിമാരെയും സ്‌കൂളില്‍ ക്ഷണിച്ചുവരുത്തി ആദരിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ പച്ചക്കറിത്തോട്ടം നിര്‍മിച്ച് അതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തും പിഞ്ചുകുട്ടികള്‍ ഗ്രാമത്തിന് പ്രിയപ്പെട്ടവരായി. ചേലച്ചുവട് മര്‍ച്ചന്റ് അസോസിയേഷന്‍, ഗാന്ധിസ്മാരക റസിഡന്റ്‌സ് അസോസിയേഷന്‍, പോലീസ് സഹകരണ സംഘം തുടങ്ങിയ നിരവധി സംഘടനകളാണ് സ്‌കൂളിന് ആനുകൂല്യങ്ങള്‍ നല്‍കിയത്.
ഇത്തരത്തില്‍ ലഭിച്ച പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം റ്റോമി നെല്ലിപ്പള്ളി നിര്‍വഹിച്ചു. ബേബി മുണ്ടപ്പള്ളി,
കെ.കെ. ജോസ്, പി.ടി. ജയകുമാര്‍, ബെന്നി ചിരട്ടോലിപ്പാറയില്‍, ബിജു മുണ്ടപ്പള്ളി, ജാസ്മിന്‍ ജോണ്‍സണ്‍, പ്രഥമാധ്യാപകന്‍ കെ.പി. സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.