നാടന്‍വിഭവങ്ങളുടെ 'രസക്കൂട്ടു'മായി അഡൂര്‍ സ്‌കൂളിലെ കുട്ടികള്‍

Posted By : ksdadmin On 22nd July 2013


 അഡൂര്‍:തീന്‍മേശയില്‍ ചക്കയും മാങ്ങയും വിവിധയിനം ഇലകളും ചേമ്പുവര്‍ഗങ്ങളും രുചിയുടെ വിഭവങ്ങള്‍... അഡൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് ഗ്രാമീണത്തനിമയില്‍ നാടന്‍വിഭവങ്ങളുടെ നൂറുതരം 'രസക്കൂട്ട്' ഒരുക്കിയത്. ഇവ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചു. ഫാസ്റ്റ്ഫുഡിന്റെ കൃത്രിമരുചിയില്‍ മയങ്ങാതെ നാടന്‍വിഭവങ്ങള്‍ കഴിച്ച് ആരോഗ്യം സംരക്ഷിക്കാമെന്ന സന്ദേശമാണ് കുട്ടികള്‍ ഇതിലൂടെ നല്‍കിയത്.

പ്രദര്‍ശനം പി.ടി.എ. പ്രസിഡന്റും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം.ഗംഗാധരന്‍ അധ്യക്ഷനായി. 
          പി.ടി.എ. വൈസ്പ്രസിഡന്റ് എച്ച്.കൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി, ബി.ബാലകൃഷ്ണ ഷെട്ടിഗാര്‍, എച്ച്.പദ്മ, കെ.ജാബിര്‍, ബി.കൃഷ്ണപ്പ, സ്‌കൂള്‍ ലീഡര്‍ അക്ഷതകുമാരി, പി.എസ്.ബൈജു എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി എ.എം.അബ്ദുള്‍സലാം സ്വാഗതവും, എസ്.ആര്‍.ജി. കണ്‍വീനര്‍ ഡി.രാമണ്ണ നന്ദിയും പറഞ്ഞു.
 

Print this news