നരിയമ്പാറ ഹൈസ്‌കൂളില്‍ ഔഷധത്തോട്ടം ഒരുങ്ങുന്നു

Posted By : idkadmin On 13th July 2014


കട്ടപ്പന: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നരിയമ്പാറ ഹൈസ്‌കൂളില്‍ ഔഷധത്തോട്ടം തയ്യാറാക്കുന്നു. കേരള മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെയും നാഗാര്‍ജുന ആയുര്‍വേദിക് ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് സ്‌കൂള്‍ അങ്കണത്തില്‍ വിപുലമായ ആയുര്‍വേദ ഔഷധത്തോട്ടം നിര്‍മിക്കുന്നത്.
കാഞ്ചിയാര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി. കുര്യന്‍ ഔഷധത്തോട്ടനിര്‍മാണം ഉദ്ഘാടനംചെയ്തു. ആയുര്‍വേദ മരുന്നുകളെക്കുറിച്ചുള്ള സെമിനാറുകളും ക്വിസ്‌പ്രോഗ്രാമും നാഗാര്‍ജുന കാര്‍ഷികവിഭാഗം മേധാവി ഡോ. ബേബി ജോസഫ് ഉദ്ഘാടനംചെയ്തു.
ഹെഡ്മാസ്റ്റര്‍ കെ.എന്‍. രാധാകൃഷ്ണപിള്ള, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. ഉണ്ണികൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.വി. ശ്രീദേവി, വിഷ്ണുമോഹന്‍, സ്റ്റാഫ് സെക്രട്ടറി ആര്‍. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

Print this news