അഞ്ചല്‍: പരിസ്ഥിതി സംരക്ഷണം ഉള്‍െപ്പടെയുള്ള സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ദിനാചരണത്തില്‍ മാത്രമായി ഒതുങ്ങുന്ന ഇക്കാലത്ത് മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ പറഞ്ഞു. വിജയകരമായ ആറാം വര്‍ഷത്തിലേക്ക് സീഡ് കടക്കുന്നത് പ്രവര്‍ത്തനങ്ങളുടെ മികവു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സീഡ് പദ്ധതിയുടെ കോഓര്‍ഡിനേറ്റര്‍മാരായ സ്‌കൂള്‍ അധ്യാപകര്‍ക്കായി അഞ്ചലില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ കുളങ്ങളും ചിറകളും വൃത്തിയാക്കി സംരക്ഷിച്ചാല്‍ത്തന്നെ വേനല്‍ക്കാലത്ത് ആവശ്യമായതിലധികം ജലം ലഭ്യമാകുമെന്ന് ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. കാവുകള്‍ സംരക്ഷിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നും സീഡ് പദ്ധതിയും ഇതുമായി കൂട്ടിച്ചേര്‍ക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍ അധ്യക്ഷനായി. പ്രത്യേക ലേഖകന്‍ സി.ഇ.വാസുദേവ ശര്‍മ്മ സ്വാഗതം പറഞ്ഞു. പുനലൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതല വഹിക്കുന്ന പി.കെ.ജോണ്‍, ഫെഡറല്‍ ബാങ്കിന്റെ അഞ്ചല്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജര്‍ ഫിലിപ്പ് ജോണ്‍, അഞ്ചല്‍ കൃഷി ഓഫീസര്‍ ആര്‍.ജയശ്രീ, അധ്യാപകസംഘടനാ പ്രതിനിധികളായ എം.രവിനാഥന്‍ പിള്ള(കെ.എസ്.ടി.എ.), ബി.ഒ.ചന്ദ്രമോഹന്‍(ജി.എസ്.ടി.യു.), ആര്‍.ചന്ദ്രികയമ്മ(എ.കെ.എസ്.ടി.യു.), എം.ശ്രീകുമാര്‍(കെ.പി.എസ്.ടി.യു.), ജി.രാജീവ്(കെ.പി.എസ്.എച്ച്.എ.), മാതൃഭൂമി കൊല്ലം യൂണിറ്റ് മാനേജറുടെ ചുമതല വഹിക്കുന്ന കെ.അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി റിസര്‍ച്ച് മാനേജര്‍ ആര്‍.ജയപ്രകാശ്, സീഡ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക്, സീഡിന്റെ കൊല്ലം റവന്യൂ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ്, കൊല്ലം വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ ആര്‍.ജയച്ചന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. പുനലൂര്‍ വിദ്യാഭ്യാസ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.രഞ്ജുലാല്‍ നന്ദി പറഞ്ഞു. ചടയമംഗലത്തുണ്ടായ വാഹനാപകടത്തില്‍പ്പെട്ട അധ്യാപക ദമ്പതിമാരായ എ.വി.സാധുവിന്റെയും സി.മേരി അമലയുടെയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു.