പാട്ടുപാടി ഞാറുനട്ട് കുട്ടികള്‍

Posted By : ksdadmin On 22nd July 2013


 ബേക്കല്‍:മുദിയാക്കല്‍ നെല്‍വയലില്‍ പാട്ടുപാടി ഞാറുനടാന്‍ വിദ്യാര്‍ഥികള്‍. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വയലിലിറങ്ങിയത്.നാട്ടിപ്പാട്ടിന്റെ ഈണമറിഞ്ഞ കുരുന്നുകള്‍ക്ക് കൃഷിയെക്കുറിച്ചുള്ള കാര്യങ്ങള്‍ കര്‍ഷകന്‍ ദേവദാസും കുട്ടുകാരും വിവരിച്ച് കൊടുത്തു.സീഡ് കോ-ഓഡിനേറ്റര്‍ കെ.സതീഷ്‌കുമാര്‍, പി.ഡി.ബിന്ദു, സി.കെ.വേണു, പി.നിഷ എന്നിവര്‍ സംസാരിച്ചു.

 

Print this news