കുഴിത്തൊളു ദീപാ സ്‌കൂളില്‍ സഹജീവനം പദ്ധതി തുടങ്ങി

Posted By : idkadmin On 7th July 2014


കട്ടപ്പന: പ്രകൃതി സാഹോദര്യത്തിന്റെ പുതിയ പാഠങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് കുഴിത്തൊളു ദീപാ സ്‌കൂളില്‍ സഹജീവനം പദ്ധതി തുടങ്ങി. സര്‍വ്വസുഗന്ധി ചെടിയുടെ ചുവട്ടില്‍ വാല്‍കാണിയാല്‍ ജലം പകര്‍ന്ന് കെ.കെ.ജയചന്ദ്രന്‍എം.എല്‍.എ.പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈദ്യുതി ലാഭിക്കാവുന്ന ഉപകരണങ്ങളുടെ പ്രദര്‍ശനം, ഊര്‍ജ്ജ സംരക്ഷണ ക്ലൂബ് ഭാരവാഹികളായ സോനുകുര്യന്‍, ടോണി ഡൊമിനിക് എന്നിവര്‍ അവതരിപ്പിച്ചു. തരംതിരിച്ച് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പരിസ്ഥിതി ക്ലൂബ് പ്രതിനിധികളായ ജൂബിന ജോസഫ്, ബിസ്മി സിബി എന്നിവര്‍ ഏറ്റുവാങ്ങി. ബോധവത്കരണ ലഘുലേഖകളുടെ പ്രദര്‍ശനം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് ആലപ്പാട്ടുകുന്നേല്‍ അധ്യക്ഷനായിരുന്നു.

Print this news