തത്തമംഗലം: ജി.ബി.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സ്‌കൂളിന് പരിസരത്തുള്ള കടകളിൽ ലഹരിവിരുദ്ധപോസ്റ്ററുകൾ പതിപ്പിച്ചു. പള്ളിമുക്കിലും ചെന്താമര നഗർ മുക്കിലുമുള്ള ഓട്ടോഡ്രൈവർമാരെയും ആളുകളെയും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരിച്ചു.
ലഹരിപദാർഥങ്ങൾ ഒഴിവാക്കുകയും ഉപയോഗിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന പ്രതിജ്ഞയിൽ എഴുപതോളം പേർ ഒപ്പുവെച്ചു. ഇനി ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ തോന്നുമ്പോൾ ഈ ഒപ്പ് ഓർക്കാൻ കുട്ടികൾ അപേക്ഷിച്ചു. ഉപയോഗം കുറയ്ക്കാൻ ഉപായങ്ങളും പറഞ്ഞുകൊടുത്തു. ഏലയ്ക്ക വായിലിടുക, സിഗരറ്റ് പാക്കറ്റുകണക്കിന് വാങ്ങാതിരിക്കുക, പാട്ട് പാടുക തുടങ്ങിയവയാണ് ഉപായങ്ങൾ.
കുട്ടികളുടെ മുമ്പിൽവെച്ച്, കൈയിലുണ്ടായിരുന്ന ഒരു പാക്കറ്റ് സിഗരറ്റ് നശിപ്പിച്ച വ്യക്തിയെ ക്ലബ്ബ് അംഗങ്ങൾ അഭിനന്ദിച്ചു.