ഔഷധസേസ്യാദ്യാനമൊരുക്കി വണ്ണപ്പുറം എസ്.എന്‍.എം. വി.എച്ച്.എസ്.എസ്.സീഡ് ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങി

Posted By : idkadmin On 3rd July 2014


 തൊടുപുഴ: ഔഷധസസ്യോദ്യാനം ഒരുക്കി വണ്ണപ്പുറം എസ്.എന്‍.എം. വി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. ദശമൂലങ്ങളില്‍പ്പെടുന്ന കുമിഴ് എന്ന ഔഷധവൃക്ഷത്തൈ നട്ട് സ്‌കൂളിലെ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എന്‍.സി. ഷിബു പദ്ധതി ഉദ്ഘാടനംചെയ്തു. നാഗാര്‍ജുനയും സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡും സീഡ് ക്ലബ്ബും ചേര്‍ന്നാണ് ഔഷധസേസ്യാദ്യാനം ഒരുക്കിയത്.ഔഷധസസ്യങ്ങളുടെ ഗുണങ്ങളെസംബന്ധിച്ച് നാഗാര്‍ജുനകാര്‍ഷികവിഭാഗം മേധാവി ബേബി ജോസഫ് ക്ലാസ് എടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോജ് ആര്‍. നേതൃത്വംനല്‍കി.
അപൂര്‍വ ഔഷധസസ്യങ്ങളായ കുമിഴ്, അശോകം, അമല്‍പൊരി, കറ്റാര്‍വാഴ, രക്തചന്ദനം തുടങ്ങി 50ല്‍പ്പരം ഇനങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനോടൊപ്പം ഓരോ ചെടിയുടെയും പ്രാദേശികനാമം, ശാസ്ത്രീയനാമം, കുടുംബം, ഉപയോഗം തുടങ്ങിയവ ഉള്‍പ്പെട്ട ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Print this news