ലഹരിക്കെതിരെ കടക്കരപ്പള്ളി ഗ്രാമം കൂട്ടായ പോരാട്ടത്തിന്; പിന്തുണയുമായി മാതൃഭൂമി സീഡ് ക്‌ളബ്ബുകളും

Posted By : Seed SPOC, Alappuzha On 1st July 2014


 

 
 
ചേര്‍ത്തല: മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും പാന്‍മസാലയടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്കുമെതിരെ കടക്കരപ്പള്ളി ഗ്രാമം ഒറ്റക്കെട്ടായി പോരാട്ടം തുടങ്ങുന്നു. 
ഇവയുടെ ഉപയോഗംമൂലം നിരവധിയാളുകള്‍ മാരകമായ രോഗങ്ങള്‍ക്ക് അടിമകളാകുകയും നിരവധി കുടുംബങ്ങള്‍ സാമ്പത്തികമായി തകരുകയുംചെയ്ത സാഹചര്യത്തിലാണ് ഗ്രാമപ്പഞ്ചായത്തും വിവിധ സന്നദ്ധസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സംയുക്തമായി ലഹിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്. ഗ്രാമത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി പ്രദേശത്തെ സ്‌കൂളുകളിലെ മാതൃഭൂമി സീഡ് ക്ലബ്ബുകളും രംഗത്തിറങ്ങിയിട്ടുണ്ട്.
ലഹരിയെന്ന മഹാവിപത്തിനെതിരെ ബോധവത്കരണം ഊര്‍ജ്ജിതമാക്കാനാണ് ലഹരിവിരുദ്ധ സമിതി ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച് കടക്കരപ്പള്ളിയില്‍ നടന്ന ബഹുജന കൂട്ടായ്മയും ലഹരിവിരുദ്ധ പ്രതിജ്ഞയും പട്ടണക്കാട് എസ്.ഐ. എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ലഹരിവിരുദ്ധ സമിതി ചെയര്‍മാനുമായ കെ.പി. ആഘോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.എസ്. ചന്ദ്രികാദേവി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമിതി കണ്‍വീനര്‍ കെ.കെ. പ്രഭു, വൈസ് പ്രസിഡന്റ് സിനി സാലസ്, ജോസഫ് കമ്പക്കാരന്‍, ജെ. ജഗദീഷ്, സതി അനില്‍കുമാര്‍, റോസമ്മ വര്‍ഗ്ഗീസ്, ജാന്‍സി ജോയി, ജ്യോതിമോള്‍, എ.എ. പൊന്നപ്പന്‍, സരസമ്മ സദാശിവന്‍, ജലജ ശശി, ആര്‍. പൊന്നപ്പന്‍, ഹര്‍ഷന്‍, എസ്. ഷിജി, ഹരികുമാര്‍, പി.ഡി. ഗഗാറിന്‍, എന്‍. ഗോപാലകൃഷ്ണന്‍നായര്‍, അന്‍സാര്‍ മുസ്ലിയാര്‍, പി.എഫ്. ജോര്‍ജ്ജുകുട്ടി എന്നിവര്‍ സംസാരിച്ചു.
പദ്ധതിക്ക് പിന്തുണയുമായി സീഡ് കോ ഓര്‍ഡിനേറ്റര്‍മാരായ കടക്കരപ്പള്ളി ഗവണ്‍മെന്റ് യു.പി.ജി.എസ്സിലെ  കെ.ടി. മോളി, കണ്ടമംഗലം എച്ച്.എസ്.എസ്സിലെ ശ്രീദേവി, ഹൈസ്‌കൂളിലെ സി. പ്രിയ, കടക്കരപ്പള്ളി ഗവ. എല്‍.പി.എസ്സിലെ ജയിംസ് ആന്റണി, തങ്കി ഹൈസ്‌കൂളിലെ സനല്‍ ആന്റണി എന്നിവര്‍ വിദ്യാര്‍ഥികളുമായെത്തിയിരുന്നു.
 
 

Print this news