പെരുവ ഗവ. വി.എച്ച്.എസ്. സ്‌കൂളില്‍ 'സീഡ്' പദ്ധതി തുടങ്ങി

Posted By : ktmadmin On 28th June 2014


കോട്ടയം: തരിശുഭൂമിയില്‍ നാശം നേരിട്ടുകൊണ്ടിരിക്കുന്ന സസ്യങ്ങളുടെ തൈ നട്ട് പെരുവ ഗവ. വി.എച്ച്.എസ്.എസ്. സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ സീഡ് പ്രവര്‍ത്തനത്തിന് തുടക്കമായി. സ്‌കൂളിന് സമീപത്തെ പാഴൂര്‍ മനയില്‍ തരിശുകിടന്ന സ്ഥലത്ത്‌ ൈത നടീല്‍ സുബ്രഹ്മണ്യന്‍ നന്പൂതിരി ഉദ്ഘാടനം ചെയ്തു.

 കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന അന്യസംസ്ഥാന മാങ്ങകളുടെ ഉപേയാഗം കുറയ്ക്കുക എന്ന സന്ദേശമുയര്‍ത്തി നാട്ടുമാവിന്‍ തൈകളാണ് നട്ടത്. വംശനാശം നേരിടുന്ന ഔഷധസസ്യങ്ങളും നട്ടു. ഞാവല്‍, ഞാറ, പൂച്ചപ്പഴം, കൊരണ്ടിപ്പഴം, നറുനീണ്ടി, കീഴാര്‍നെല്ലി,ഗരുഡക്കൊടി, ചങ്ങലംപരണ്ട, എടന, കറുവാപ്പട്ട, ബ്രഹ്മി, ശതാവരി, മേന്തോന്നി മുതലായവയുടെ തൈകളും നട്ടു. പെരുവപിറവം റോഡിന്റെ വശങ്ങളിലും സ്‌കൂളിന്റെ മുന്പിലുള്ള റോഡിന്റെ വശങ്ങളിലും ഇവയുടെയെല്ലാം തൈകള്‍ വച്ചു. അധ്യാപകരായ ജോണ്‍, മേരി ചാക്കോ, എസ്.എം.സി. ചെയര്‍പേഴ്‌സണ്‍ എല്‍സമ്മ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.


 

Print this news