ലോകരക്തദിനാചരണത്തിന്റെ ഭാഗമായി പറക്കോട് എന്‍.എസ്. യു.പി. സ്‌കൂളില്‍ സെമിനാര്‍രക്തദാനം, മഹാദാനം

Posted By : ptaadmin On 28th June 2014


അടൂര്‍: 'രക്തദാനം മഹാദാനം' എന്ന സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി പറക്കോട് എന്‍.എസ്.യു.പി.സ്‌കൂള്‍ മാതൃഭൂമി സീഡ് ക്‌ളബ് ലോകരക്തദാനദിനാചരണം നടത്തി. രക്തദാനത്തിനെറ ആവശ്യകത രക്ഷിതാക്കളെയും അയല്‍പ്പക്കക്കാരെയും ബോധ്യപ്പെടുത്താന്‍ കുട്ടികള്‍ തയ്യാറാകണമെന്ന സന്ദേശം പകര്‍ന്ന് രക്തദാന ബോധവത്കരണസെമിനാറും നടത്തി.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എ.എസ്.മിനി ഉദ്ഘാടനം ചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ നിഷ എസ്.കൃഷ്ണന്‍, എല്‍.ഉഷാദേവി, ജി.ലേഖ,സി.രമാദേവി, എന്‍.ആര്‍.ഉഷാകുമാരി, എസ്.അനില്‍കുമാര്‍, എന്‍.വിജയകുമാരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
സെമിനാറില്‍ ഏഴാംക്‌ളാസ് വിദ്യാര്‍ഥി അനിസണ്‍ പ്രബന്ധം അവതരിപ്പിച്ചു.
 അനിലാ മോനി, സി.എസ്.വിഷ്ണു, ആരോമല്‍ വിജയ്, അരവിന്ദ് എന്നീ കുട്ടികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്ന് ക്‌ളാസ്സ് തല പ്രവര്‍ത്തനങ്ങളുടെ ഭാഗാമയി പ്‌ളക്കാര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവര്‍പത്രിക എന്നിവയും രക്തദാന സന്ദേശം നല്‍കി കുട്ടികള്‍ തയ്യാറാക്കി. രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കിയ കുട്ടികള്‍ സ്‌കൂളില്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയം നടത്തണമെന്നും ആവശ്യപ്പെട്ടു. ഉടന്‍തന്നെ മാതൃഭൂമി സീഡ് ക്‌ളബിന്റെ നേതൃത്വത്തില്‍ പറക്കോട് എന്‍.എസ്.യു.പി.സ്‌കൂളില്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പ് നടത്തുമെന്നും സ്‌കൂളധികൃതര്‍ അറിയിച്ചു.


 

Print this news