ദശപുഷ്‌പ ചെടികള്‍ നട്ട് മാതൃഭൂമി സീഡ്ക്ലബ് ഉദ്ഘാടനം നടന്നു

Posted By : ptaadmin On 22nd July 2013


അടൂര്‍: കര്‍ക്കടകമാസത്തിന്റെ മഹത്വം ഉള്‍ക്കൊണ്ട് കര്‍ക്കടകസംക്രാന്തിദിവസം സ്‌കൂളങ്കണത്തില്‍ ദശപുഷ്പ ചെടികള്‍ നട്ടുകൊണ്ട് ചൂരക്കോട് എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ് ആരംഭിച്ചു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചപ്പ് സ്‌കൂളിലേക്ക് മടക്കിക്കൊണ്ടുവന്ന് അതിലൂടെ നാടിന് നേര്‍വെളിച്ചം പകരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദശപുഷ്പം സ്‌കൂളങ്കണത്തില്‍ നട്ടത്. സ്‌കൂളിന് ചുറ്റുമതില്‍ ഇല്ലാത്തഭാഗത്ത് ചെമ്പരത്തിച്ചെടികള്‍കൊണ്ട് ഇവര്‍ വേലിയും തീര്‍ത്തിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുഞ്ഞുകുഞ്ഞ് വൃക്ഷത്തൈ നട്ടാണ് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വാര്‍ഡംഗം ഗീത ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമാദേവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

പി.ടി.എ. പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി സി.സുരേന്ദ്രന്‍പിള്ള, എസ്.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് പി.വത്സലകുമാരി സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു

Print this news