പെരിങ്ങോം: മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ഇക്കോ ക്ലബ്ബ് ചക്കമഹോത്സവം നടത്തി. സ്കൂൾപറമ്പിലെ പ്ലാവിലെ ചക്കയിൽനിന്ന് വിഭവങ്ങൾ തയ്യാറാക്കി. വിഭവങ്ങൾ വിദ്യാർഥികൾക്ക് നല്കി. ഭക്ഷ്യസ്വരാജ് എന്ന ആശയം നടപ്പാക്കാനാണ് പരിപാടി. മഹോത്സവം പ്രഥമാധ്യാപിക സി.ഐ.വത്സല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.വി.ശിവദാസ് അധ്യക്ഷതവഹിച്ചു. പി.രതീഷ്, പി.കെ.ദീപക്, എം.എം.സുരേഷ്, പി.രവീന്ദ്രൻ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി. സീഡ് കോ ഓർഡിനേറ്റർ പി.വി.പ്രഭാകരൻ സ്വാഗതവും ടി.മഹേഷ് നന്ദിയും പറഞ്ഞു.