പട്ടാമ്പി: സ്കൂളില്‍ ഹരിതവനം തീര്‍ക്കാനുള്ള ശ്രമത്തിലാണ് പ്രഭാപുരം കരുണ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍.
സ്കൂള്പറമ്പില് ഇതിനായി നാനൂറ് വൃക്ഷത്തൈകളാണ് നട്ടത്. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതിക്ലബ്ബും നടത്തുന്ന വനവത്കരണപരിപാടിയില് 5 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ പങ്കാളികളായി. കേരള വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണപരിപാടിയുടെ ഭാഗമായി ലഭിച്ച മരത്തൈകളാണ് നട്ടത്. സീഡ് കോഓര്‍ഡിനേറ്റര്‍ സി. രാകേഷ് നേതൃത്വം നല്കി. വനവത്കരണപരിപാടി ഇറാം ഗ്രൂപ്പ് പ്രതിനിധി സി.കെ. സമദ് ഉദ്ഘാടനം ചെയ്തു.