പാലക്കാട്: 'നനവ് കിനിയും മനസ്സുണര്‍ന്നാല്‍' പദ്ധതിയുമായി കാട്ടുകുളം വിദ്യാര്‍ഥികള്‍

Posted By : pkdadmin On 27th June 2014


 ഒറ്റപ്പാലം: പൊതുസ്ഥലങ്ങളില്‍ ആയിരത്തോളം വൃക്ഷത്തൈകള്‍ നടാന്‍ 'നനവ് കിനിയും മനസ്സുണര്‍ന്നാല്‍' പദ്ധതിയുമായി ഹരിത സീഡ് ക്ലബ്ബ് അംഗങ്ങള്‍. കാട്ടുകുളം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് പുതിയദൗത്യം ഏറ്റെടുത്തത്. പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിലും തരിശുസ്ഥലങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കാനാണ് പദ്ധതി. പൂക്കോട്ടുകാവ് കൃഷിഭവന്റെ സഹകരണത്തോടെ ഹരിതസേന സ്‌കൂള്‍പരിസരത്ത് വൃക്ഷത്തൈ നട്ട് പദ്ധതിക്ക് തുടക്കംകുറിച്ചു.

നോബിള്‍ പി. ഏലിയാസ് ഉദ്ഘാടനംചെയ്തു. മികച്ച സീഡ് കോഓര്‍ഡിനേറ്റര്‍ പുരസ്‌കാരം നേടിയ ഇ. ജയചന്ദ്രന്‍ പരിസ്ഥിതിദിനസന്ദേശം നല്‍കി. ക്ലാസിനൊരു മരം പദ്ധതി, പോസ്റ്റര്‍ രചന, മാഗസിന്‍ പ്രകാശനം തുടങ്ങിയവയും നടന്നു. പ്രധാനാധ്യാപകന്‍ പി. ഗോപിനാഥന്‍, കെ.പി. രാജേഷ്, കെ. സുരേഷ്, സീഡ് കോഓര്‍ഡിനേറ്റര്‍ പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.
 
 

Print this news