ബേക്കല്‍: സീഡിന്റെ നന്മയുമായി കുഞ്ഞുകൈകള്‍ വിളയിച്ച അരിമണി വൃദ്ധസദനത്തിന് കൈമാറി. ബേക്കല്‍ ഗവ. ഫിഷറീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച അരിയാണ് പരവനടുക്കം വൃദ്ധസദനത്തിന് കൈമാറിയത്.
മലാംകുന്ന് പുരുഷസംഘത്തിന്റെ സഹായത്തോടെയായിരുന്നു കൃഷി. കൊയ്തെടുത്ത രണ്ടര ക്വിന്റല്‍ നെല്ല് അവധിക്കാലത്ത് സീഡ് ക്ലബ്ബംഗങ്ങള്‍ ഉണക്കി കുത്തി അരിയാക്കി കരുതിവെച്ചിരുന്നു.
സ്കൂള്‍ പ്രഥമാധ്യാപകന് കെ.ജയപ്രകാശ്, വൃദദ്ധസദനം സൂപ്രണ്ട് കെ.ജെ.രാജു, സീഡ് കോ ഓർഡിനേറ്റര്‍ കെ.സതീഷ്കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ.വി.കൃഷ്ണന്, സി.കെ.വേണു, ടി.സതീശന്, ബി.ഉഷാകുമാരി, ഇക്കോ ക്ലബ് കണ്‍വീനര്‍ ദുര്‍ഗ, സിനാന എന്നിവര്‍ സം
സാരിച്ചു.