കൂത്തുപറമ്പ് ഹൈസ്കൂൾ സീഡംഗങ്ങൾ ‘തരിശ്ഭൂമി വനവത്കരണം’ നടത്തി

Posted By : knradmin On 27th June 2014


 കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്കൂൾ സീഡംഗങ്ങൾ കൂത്തുപറമ്പ് പോലീസ്, ഉർവ്വര ഗാർഡൻ എന്നിവയുടെ സഹകരണത്തോടെ ‘തരിശുഭൂമി വനവത്കരണം’ നടത്തി. കോട്ടയം ഏഴാംമൈൽ മുതൽ കോട്ടയത്തമ്പലംവരെയുള്ള പഴശ്ശികനാലിന്റെ ഇരുകരകളിലെയും തരിശായ പ്രദേശത്താണ് വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടത്.

അശോകം, നെല്ലി, പ്ളാവ്, ഞാവൽ, മഹാഗണി എന്നീ വൃക്ഷത്തൈകളാണ് െവച്ചുപിടിപ്പിച്ചത്.
കൂത്തുപറമ്പ് എസ്.ഐ. എ.വി.ദിനേശ് പരിപാടി ഉദ്ഘാടനംചെയ്തു. ഉത്തമൻ മാനന്തേരി അധ്യക്ഷനായിരുന്നു. സീഡ് ക്ളബ് കൺവീനർ കുന്നുമ്പ്രോൻ രാജൻ, ഭക്തദാസ്, പറമ്പൻ പ്രകാശൻ എന്നിവർ സംസാരിച്ചു.
സീഡംഗങ്ങളായ അസറുദ്ദീൻ, ജിബിൻരാജ്, സ്വീറ്റിസുന്ദർ, വർണരാജ്, പ്രരിഗാ പ്രകാശ്, ഉദയൻ, ജിഷ്ണു, അപർണ, ആർഷ, അമൃത, അതുൽ തുടങ്ങിയവർ നേതൃത്വം നല്കി. 500-ഓളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. 
കഴിഞ്ഞ രണ്ട് വർഷങ്ങളായി പഴശ്ശിക്കനാലിന്റെ കോട്ടയം മുതൽ വട്ടിപ്രംവരെയുള്ള കരഭാഗങ്ങളിൽ വിദ്യാർഥികൾ വൃക്ഷത്തൈകൾ െവച്ചുപിടിപ്പിക്കുന്നുണ്ട്.
 

Print this news