പുന്നയൂര്‍ക്കുളം: വന്നേരി ഹൈസ്‌കൂളിലെ കുട്ടികള്‍ കരനെല്‍കൃഷിയിറക്കുന്നു. മാതൃഭൂമി സീഡ് പദ്ധതിയും പെരുമ്പടപ്പ് കൃഷിഭവനും സഹകരിച്ചാണ് സ്‌കൂളിനോട് ചേര്‍ന്ന ഭൂമിയില്‍ കൃഷിയിറക്കുന്നത്.
വിതയ്ക്കാനും കൃഷിയെ അറിയാനും നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് രംഗത്തിറങ്ങിയത്. ആദ്യഘട്ടം ഇരുപത്തിയഞ്ചുസെന്റ് ഭൂമിയിലാണ് വിതച്ചത്. പെരുമ്പടപ്പ് കൃഷി ഓഫീസര്‍ റെമിന, പ്രധാനാ ധ്യാപകന്‍ ഡി. ഗോപാലകൃഷ്ണന്‍, കാര്‍ഷിക ക്ലബ്ബ് അംഗങ്ങളായ ശ്രീരാഗ്, ശ്രീകുമാര്‍, റുഫൈദ ജാസ്മിന്‍ അധ്യാപകരായ അന്‍വര്‍ റഷീദ്, പി. കൃഷ്ണദാസ്, പി.കെ. ഓമന, പി. രാമദാസ്, കെ.എസ്. മണി, പിടിഎ പ്രസിഡന്റ് അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.