ഹരിപ്പാട്: കാര്‍ത്തികപ്പള്ളി ഗവ. യു.പി.എസ്സിലെ "മാതൃഭൂമി' സീഡ് ക്ലബ് (ഹരിതസേന)എള്ളുകൃഷിയുടെ വിളവെടുപ്പ് നടത്തിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ഹരിതസേന കഴിഞ്ഞ അധ്യയന വര്‍ഷം തുടങ്ങിയ എള്ളുകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. ഹെഡ്മിസ്ട്രസ് സി.എ. സുഷമകുമാരി, എ.നസീന, കെ.ശോഭന, സുനില്‍സിങ്, ചൗധരി എന്നിവര്‍ നേതൃത്വം നല്‍കി.