ചാന്നാനിക്കാട്: ലളിതമെങ്കിലും പ്രൗഢോജ്വലമായിരുന്നു ഈ വർഷത്തെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം.
പരിസ്ഥിതിദിനത്തിൽ ചാന്നാനിക്കാട് എസ്.എൻ. പബ്ലിക് സ്കൂൾ വളപ്പിൽ ജെം ഓഫ് സീഡ് പുരസ്കാര ജേതാവ് മുഹമ്മദ് ഷാ വാഴ നട്ടുകൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു.
സ്കൂൾ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ കെ.ജി.മുരളീധരൻ അധ്യക്ഷത വഹിച്ചു. പാലാ എ.ഇ.ഒ. ജോർജ് ജോസ്, ഫെഡറൽ ബാങ്ക് എ.ജി.എം. എസ്.രാജൻ, ചീഫ് മാനേജർ രാജൻ തോമസ്, കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ.ഗീതാമണി, സ്കൂൾ മാനേജർ എ.ജി.തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. എസ്.എൻ. പബ്ലിക് സ്കൂളിലെ സീഡ് അധ്യാപക കോ-ഓർഡിനേറ്റർ ദിവ്യാ കേശവൻ സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ വി.എം.ചന്ദ്രശേഖരൻ സ്വാഗതവും പ്രഥമാധ്യാപിക അനിതാ സാബു നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ജെയിംസ് മാത്യു, അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.