തറവാട് മുറ്റത്ത് ഓര്മകളുണര്ത്താന് സീഡിന്റെ തണല്

Posted By : ksdadmin On 14th June 2014


 

 
കാസര്കോട്: ഓര്മകള് ഒാടിക്കളിക്കുന്ന തറവാട് മുറ്റത്ത് വേരാഴ്ത്താന് മാതൃഭൂമി 'സീഡിന്റെ' ഓര്മ മരങ്ങള്. പെരുമ്പള കടവത്ത് വീട് കരിച്ചേരി തറവാട്ടിലാണ് പ്രകൃതിയില്ലെങ്കില് ജീവനില്ലെന്ന പാഠം പുതിയ തലമുറയിലേക്ക് പകര്ന്ന് നല്കാന് ഓര്മ്മ മരങ്ങള് നട്ടത്. തറവാടിന്റെ അധീനതയിലുള്ള 20 സെന്റില് മരം നട്ട് കാരണവര് മുത്തുനായര് പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടിലെ കാവുകളെയും അതിലെ മരങ്ങളെയും പറ്റിയുള്ള അനുഭവങ്ങള് പങ്കുവെച്ചുകൊണ്ടാണ് മുത്തുനായര് പ്രായത്തിന്റെ അവശത മറന്ന് തൈകള് നട്ടത്. തറവാട് കാരണവരുടെ ആവേശം യുവാക്കളിലേക്കും പടര്ന്നു. അവര് മിനുട്ടുകള് കൊണ്ട് കുഴി കുത്തി പറമ്പില് 50 മരങ്ങള് നട്ടു. 
മരം വേലി കെട്ടിയും വേനലില് വെള്ളമൊഴിച്ച് സംരക്ഷിക്കാനും തറവാട് ഭരണ സമിതി ചെയര്മാന് കെ.ഗംഗാധരന് നായരുടെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു. പ്രൈമറി മുതല് എന്ജിനീയറിങ് കോളേജില് വരെ പഠിക്കുന്നവര് മരം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
പെരുമ്പള ഗവ. എല്.പി.സ്ക്കൂള്,കോളിയടുക്കം ഗവ.യു.പി.സ്ക്കൂള്,പരവനടുക്കം ഗവ.ഹയര് സെക്കൻഡറി സ്ക്കൂള്,ചട്ടഞ്ചാല് ഹയര് സെക്കൻഡറി സ്ക്കൂള്, ചെമ്മനാട് ജമാ അത്ത് ഹയര് സെക്കൻഡറി സ്ക്കൂള്,എല്.ബി.എസ്.എന്ജിനീയറിങ് കോളേജ് എന്നിവിടങ്ങളില് പഠിക്കുന്ന പുതിയ തലമുറ കാരണവര്ക്കൊപ്പം മരം നടാന് അവധി ദിനത്തില് തറവാട്ട് മുറ്റത്തെത്തി. സ്ക്കൂള് കാമ്പസില് നിന്ന് സീഡിന്റെ പ്രവര്ത്തനങ്ങള് വീടുകളിലേക്കും തറവാടുകളിലേക്കും വ്യാപിക്കുന്നത് സ്വാഗതാര്ഹമാണെന്ന് ഗംഗാധരന് നായര് പറഞ്ഞു.
 

Print this news