പയ്യന്നൂർ: നാളേയ്ക്കായി തണൽമരങ്ങൾ ഒരുക്കുകയാണ് ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് കുട്ടികൾ. അധ്യയനവർഷത്തിന്റെ ആദ്യദിവസങ്ങളിൽത്തന്നെ അവർ പരിസ്ഥിതിസ്നേഹത്തിന്റെ മാതൃകാ പ്രവർത്തനങ്ങളുമായി കൂട്ടുചേർന്നു.
ഏറ്റുകുടുക്കയിൽ നിറയെ അശോകമരങ്ങൾ വച്ചുപിടിപ്പിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം. സ്കൂളിനു സമീപത്തെ വീടുകളിൽ 800-ലേറെ അശോകമരത്തൈകളാണ് സീഡ് കുട്ടികൾ വിതരണംചെയ്തത്. കുട്ടികൾതന്നെ പാകി മുളപ്പിച്ചെടുത്തതാണ് തൈകൾ. ഓരോ വീട്ടുമുറ്റത്തും ഒരു അശോകമരമെങ്കിലും എന്നതാണ് കുട്ടികളുടെ ലക്ഷ്യം. കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോട്ടമ്പത്ത് നാരായണൻ വീട്ടുമുറ്റത്ത് ഒരശോകം എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കെ.സുേലാചന ഏറ്റുവാങ്ങി. സീഡ് കോ ഓർഡിനേറ്റർ കെ.രവീന്ദ്രൻ, പ്രഥമാധ്യാപിക സി.ശ്രീലത, വാർഡംഗം വി.വി.മല്ലിക, ടി.തമ്പാൻ, എം.കണ്ണൻ, സീഡ് കൺവീനർ നിമിഷ എ.കെ. എന്നിവർ സംസാരിച്ചു.