പരിസ്ഥിതിദിനത്തില്‍ കുട്ടികള്‍ മാലിന്യവിരുദ്ധ സമരത്തില്‍

Posted By : Seed SPOC, Alappuzha On 12th June 2014


 
കലവൂര്‍: പരിസ്ഥിതിദിനത്തില്‍ കുരുന്നുകള്‍ മാലിന്യ നിക്ഷേപത്തിനെതിരെയുള്ള സമരത്തില്‍ കണ്ണികളായി. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളാണ് സര്‍വോദയപുരത്തെ മാലിന്യനിക്ഷേപ കേന്ദ്രത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തില്‍ പങ്കാളികളായത്.
വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ വൃക്ഷത്തൈ  നട്ട് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്ത ശേഷമാണ് കുട്ടികള്‍  പി.ടി.എ. ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം സര്‍വോദയപുരത്ത് എത്തിയത്.
സമരത്തിന് കുരുന്നുകള്‍ പിന്തുണ പ്രഖ്യാപിച്ചു. സമരക്കാര്‍ക്കൊപ്പം സമരപ്പറമ്പില്‍ ഇരുന്ന് പരിസ്ഥിതിസംരക്ഷണ മുദ്രാവാക്യങ്ങള്‍ മുഴക്കി.
തുടര്‍ന്നു നടന്ന യോഗത്തില്‍ പ്രധാനാധ്യാപിക ഹലീമ ബീബി, പി.ടി.എ. പ്രസിഡന്റ് സി.സി. നിസാര്‍, അധ്യാപകരായ സ്റ്റാന്‍ലി, പുന്നപ്ര ജ്യോതികുമാര്‍, പി.ടി.എ. കമ്മിറ്റി അംഗങ്ങളായ നസീര്‍ മരോട്ടിച്ചുവട്, ഷക്കീല, റംല, ബിജി എന്നിവര്‍ പ്രസംഗിച്ചു.
 
 

Print this news