പൊന്നാനി: കടലാക്രമണ ഭീഷണി നേരിടുന്ന തീരത്തെയും സ്‌കൂളിനെയും സംരക്ഷിക്കാന്‍ മരം നടല്‍ പദ്ധതിയുമായി പുതുപൊന്നാനി എം.ഐ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തി. രൂക്ഷമായ കടലാക്രമണം നേരിടുന്ന പുതുപൊന്നാനി തീരത്താണ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മരം നടലിന് തുടക്കംകുറിച്ചിരിക്കുന്നത്.
പുതുപൊന്നാനി അബൂഹുറൈറ പള്ളി മുതല്‍ ജീലാനി നഗര്‍വരെയുള്ള തീരത്താണ് മരം നടുക. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വൈസ്‌ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പൊന്നാനി നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ തണല്‍മരങ്ങളാണ് നട്ടിട്ടുള്ളത്. പദ്ധതിക്ക് വനം, കൃഷി വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ട്.
സി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ വിജശ്രീ, പി.ടി.എ ഭാരവാഹി അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.