"മരങ്ങള്‍ ഇനിയും കരയേണ്ടിവരുമോ" -എസ്.അര്‍ച്ചന, സീഡ് റിപ്പോര്‍ട്ടര്‍, ഗവ.യു.പി.സ്‌കൂള്‍, ചിറ്റൂര്‍

Posted By : klmadmin On 14th May 2014


ചവറ: ഞങ്ങള്‍ ചിറ്റൂര്‍ സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ മരങ്ങളെ നിരീക്ഷിച്ച് അവയുടെ കഷ്ടതകളെ തിരിച്ചറിഞ്ഞവരാണ്.
നമുക്ക് തണലും ശുദ്ധവായുവും തരുന്ന മരങ്ങളില്‍ ഇരുമ്പാണി അടിച്ച് ഫ്‌ളക്‌സ് തൂക്കുന്നു. കൂടാതെ കമ്പി വളച്ച് കെട്ടുകയും ചെയ്യുന്നു. ഇതിനെതിരെ കോടതി ഉത്തരവ് നല്‍കിയതാണ്. ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റിന് 2014 ഫെബ്രുവരി 10ന് നിവേദനം നല്‍കി. എങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഫ്‌ളക്‌സുകളുടെ എണ്ണം ദിനംതോറും കൂടിവരുന്നു. പഞ്ചായത്ത് വൈകാതെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിറ്റൂര്‍ സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍.

Print this news