കാര്‍ഷിക പൈതൃകം വീണ്ടെടുക്കാന്‍ വിദ്യാര്‍ഥികള്‍

Posted By : mlpadmin On 10th May 2014



 അരിമ്പ്ര:ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കോമ്പൗണ്ട് ഉദ്ഘാടനത്തിനൊരുങ്ങുന്നത് പച്ചക്കറികളുടെ ഹരിതഭംഗിയോടെ. 20 സെന്റ് സ്ഥലം മുഴുവന്‍ വിവിധയിനം പച്ചക്കറിക്കൃഷിക്കൊണ്ട് നിറഞ്ഞിരിക്കുന്നു.
സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണിറ്റ് ആരംഭിച്ച ഹരിതവല്ലരി നേച്വര്‍ ക്ലബ്ബാണ് പച്ചക്കറിക്കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
    കൃഷിവകുപ്പ് വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ സഹായവുമുണ്ട്.
     കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി. വത്സമ്മ, കേരള കാര്‍ഷിക സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം പി.എ. സലാം എന്നിവര്‍ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു.
     പ്രിന്‍സിപ്പല്‍ വി.പി. അബ്ദുല്‍സലീം, കോ-ഓര്‍ഡിനേറ്റര്‍ പി. സുജാചന്ദ്ര, ടീമംഗങ്ങളായ ടി. ആരിഫ, മുഹമ്മദ്‌റാഫി ചോനാരി തുടങ്ങിയവരാണ് നേതൃത്വംനല്‍കുന്നത്.
 

Print this news