പട്ടാമ്പി: നാടിന്റെ ആഹ്ലാദനിമിഷത്തിനൊപ്പം ചേര്‍ന്ന് മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങളും പട്ടാമ്പി താലൂക്ക് ഉദ്ഘാടനവേളയിലെ ഘോഷയാത്രയില്‍ ശ്രദ്ധ പിടിച്ചുപറ്റി. സീഡ് മുദ്ര ആലേഖനം ചെയ്ത പച്ചത്തൊപ്പിയും പച്ചക്കോട്ടും ധരിച്ചെത്തിയ കുട്ടികള്‍ പരിസ്ഥിതിസന്ദേശങ്ങളുമായാണ് തോളോടുതോള്‍ ചേര്‍ന്നത്. 'നിളയുടെ കാവലാകട്ടെ പട്ടാമ്പി താലൂക്ക്', 'നിള നിറഞ്ഞാല്‍ വിള നിറയെ', 'നിള ഒരു നോവ്'...എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകളുമുയര്‍ത്തി കുട്ടികള്‍ സമൂഹനന്മയുടെ സന്ദേശം നാട്ടുകാരെ ഓര്‍മപ്പെടുത്തി. റോഡിനിരുവശത്തുനിന്നും കുട്ടികള്‍ക്ക് കൈയടിയും കിട്ടി. മലമക്കാവ് എ.യു.പി.എസ്, ഞാങ്ങാട്ടിരി എ.യു.പി.എസ്, ഗവ. ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പെരുമുടിയൂര്‍ എന്നിവിടങ്ങളിലെ സീഡ് ക്ലബ്ബംഗങ്ങളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. ഒ.കെ.എം. നീലകണ്ഠന്, എം.സി. മനോജ്, എം. താഹിര്‍, എ.കെ. അയ്യപ്പന്, സീഡ് റിപ്പോര്‍ട്ടര്‍മാരായ ആര്യ പി. കൃഷ്ണ, കെ.ടി. നാദിറ തുടങ്ങിയവര്‍ നേതൃത്വം നല്കി.