കൊട്ടില: കൃഷി നാട്ടില്‍ കുറയുമ്പോള്‍ പാഠഭാഗങ്ങളില്‍നിന്ന് പഠിച്ച കാര്യങ്ങള്‍ പാടശേഖരത്ത് പ്രാവര്‍ത്തികമാക്കുകയാണ് കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് അംഗങ്ങള്‍. കൊട്ടില പാടശേഖരത്തില്‍ ജ്യോതി വിത്തിനത്തില്‍പ്പെട്ട ഞാറ് ജൈവവളം ഉപയോഗിച്ചാണ് കൃഷിചെയ്തത്.
മഴയില്‍ നാടന്‍പാട്ടുപാടി ഞാറുനടീല്‍ ഉത്സവമാക്കിയപ്പോള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട അനുഭവമായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി നെല്‍കൃഷി സമഗ്രമായി സ്‌കൂളില്‍ നടത്തിവരുന്നു. ഹെഡ്മാസ്റ്റര്‍ വി.ഗോപിനാഥന്റെ അധ്യക്ഷതയില്‍ ഏഴോം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്രീദേവി ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു. എ.നാരായണന്‍, കെ.കെ.ശശികുമാര്‍, കെ.വി.രവീന്ദ്രന്‍, കെ.പുഷ്പകുമാരി എന്നിവര്‍ നേതൃത്വംനല്കി.