ലക്കിടി: പേരൂര്‍ എ.എസ്.ബി. സ്‌കൂളില്‍ സീഡ്, കാര്‍ഷികക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ പച്ചക്കറിവിളവെടുപ്പ് നടന്നു. പത്തുസെന്റ് സ്ഥലത്ത് അമര, വഴുതന, വെണ്ട, മത്തന്‍, പയര്‍ എന്നിവയാണ് കൃഷിചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം കിലോയോളം അമരയ്ക്ക വിളവെടുത്തു. കൃഷിക്ക് നാടന്‍വളങ്ങള്‍ മാത്രമാണുപയോഗിക്കുന്നതെന്ന് ക്ലബ്ബംഗങ്ങള്‍ പറഞ്ഞു. പുകയിലക്കഷായവും ചാരവുമാണ് ഉപയോഗിക്കുന്ന കീടനാശിനികള്‍. ഇടവേളകളും പ്രഭാതസമയവുമാണ് കാര്‍ഷികവൃത്തിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.