പന്മന: കെ.എം.എം.എല്‍. കമ്പനി കാരണം പച്ചപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തങ്ങളുടെ ഗ്രാമത്തെ രക്ഷിക്കണമെന്ന ആവശ്യവുമായി സീഡ് പ്രവര്‍ത്തകര്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുകട്ടിക്ക് നിവേദനം നല്‍കി. പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു.പി.സ്‌കൂളിലെ കുട്ടികളാണ് വിഷംവമിക്കുന്ന ഗ്രാമത്തിന്റെകഥകള്‍ മന്ത്രിക്കുമുന്നില്‍ അവതരിപ്പിച്ചത്. ചിറ്റൂര്‍ നിവാസികളുടെ ദയനീയാവസ്ഥ നേരില്‍ക്കണ്ട് മനസ്സിലാക്കുന്നതിനുവേണ്ടി മന്ത്രി ഷിബു ബേബിജോണിനൊപ്പം സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് സീഡ് സംഘം നിവേദനംനല്‍കിയത്. കമ്പിനിയില്‍നിന്നുള്ള ആസിഡ് കലര്‍ന്ന വെള്ളം കാരണം തങ്ങളുടെഗ്രാമം നശിച്ചു കൊണ്ടിരിക്കുകയാണ്. ശുദ്ധമായ കുടിവെള്ളംപോലും കിട്ടാത്ത അവസ്ഥ. കുട്ടികളായ തങ്ങള്‍ക്ക് പലവിധരോഗങ്ങള്‍ ഉണ്ടാകുകായണെന്നും ഇവര്‍ മന്ത്രിയോട് പറഞ്ഞു. ചിറ്റൂര്‍ ഗ്രാമത്തിന്റെയും ഇവിടുത്തെ പരിസരവാസികളുടെയും ദുരവസ്ഥയെപ്പറ്റി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സീഡ് റിപ്പോര്‍ട്ടര്‍ അര്‍ച്ചനയാണ്. എത്രയും പെട്ടന്ന് വേണ്ടനടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി കുട്ടികള്‍ക്ക്ഉറപ്പുനല്‍കി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിത്താര, അധ്യാപകരായ പ്രിയ വി.കുമാര്‍, സിമി, പി.ടി.എ പ്രസിഡന്റ് എം.താജ് എന്നിവരും ഉണ്ടായിരുന്നു.