കുറ്റിക്കാട് യു.പി.സ്‌കൂളില്‍ പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണം

Posted By : klmadmin On 21st March 2014


 അഞ്ചല്‍: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി കുറ്റിക്കാട് യു.പി.സ്‌കൂളിലെ കുട്ടികള്‍ക്ക് പ്ലാസ്റ്റിക് വിപത്തിനെതിരെ ബോധവത്കരണ ക്ലാസ്സ് നടത്തി.
പ്ലാസ്റ്റിക്ക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും, പുകമലിനീകരണം, വാഹനപ്പുക, പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക എന്നിവമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തി.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഐ.ആര്‍.അജയകുമാര്‍ ക്ലാസ്സ് നയിച്ചു. 50 കുട്ടികള്‍ ക്ലാസ്സില്‍ പങ്കെടുത്തു. പോസ്റ്ററുകള്‍ തയ്യാറാക്കി സ്‌കൂളിലും പുറത്തും സ്ഥാപിച്ചു. 

Print this news