പന്മന: ചിറ്റൂര്‍ സര്‍ക്കാര്‍ യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പരിസ്ഥിതി മലിനീകരണത്തിനെതിരെ കൈപ്പുസ്തകം പ്രകാശനം ചെയ്തു. ചവറ എ.ഇ.ഒ. ടി.രാധാകൃഷ്ണന്‍ പന്മന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഇ.യൂനുസ് കുഞ്ഞിന് കൈപ്പുസ്തകം കൈമാറി. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള കഥ, കവിത, ലേഖനം എന്നിവയാണ് ഇതിലെ ഉള്ളടക്കം. വികസനം പ്രകൃതിയെ നശിപ്പിച്ചു കൊണ്ടായിരിക്കരുത് എന്നാണ് ഓരോന്നും പറയുന്നത്. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ പരിസ്ഥിതിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി നിര്‍മ്മിച്ച തുണിബാഗിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. സ്‌കൂള്‍ പ്ലാസ്റ്റിക് വിമുക്തമാക്കാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി.സുധീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി റിസര്‍ച്ച് മാനേജര്‍ ജയപ്രകാശ് ആര്‍, സീഡ് എക്‌സിക്യൂട്ടീവ് അംഗം ഷഫീഖ് കെ.വൈ., ബ്ലോക്ക് പഞ്ചായത്തംഗം സീനത്ത്, പന്മന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പന്തല്‍ ത്യാഗരാജന്‍, വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാമൂലയില്‍ സേതുക്കുട്ടന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിത്താര, അധ്യാപകരായ സിമി, പ്രിയ, പി.ടി.എ. പ്രസിഡന്റ് എം.താജ് എന്നിവര്‍ സംസാരിച്ചു.