താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് കോഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്റെ നേതൃത്വത്തിലായിരുന്നു സര്‍വെ. കെ.പി. റോഡില്‍ കരിമുളയ്ക്കല്‍ മുതല്‍ പറയംകുളം വരെയുള്ള 12 മരങ്ങള്‍ പരിശോധിച്ചപ്പോള്‍ ആണിയടിച്ച് ഉറപ്പിച്ചതും കയര്‍കൊണ്ട് കെട്ടിവച്ചതുമായ 30 ബോര്‍ഡുകള്‍ കണ്ടെത്തി. ഇതില്‍ ആറ് മരങ്ങളിലായിരുന്നു ആണിയടിച്ച് ഉറപ്പിച്ച ബോര്‍ഡുകള്‍ ഉണ്ടായിരുന്നത്. സീഡ് ക്ലബ് വിദ്യാര്‍ത്ഥികളായ അരുണ്‍ കെ. മനോഹര്‍, അരുണ രാജന്‍, ആന്‍സി, അഞ്ജലി, ശാലിനി എന്നിവര്‍ സര്‍വെയില്‍ പങ്കെടുത്തു.
ചുനക്കര ഗവ. വി.എച്ച്.എസ്.എസ്. സീഡ് ക്ലബ് വിദ്യാര്‍ത്ഥികള്‍ കോഓര്‍ഡിനേറ്റര്‍ ജെ. ജഫീഷിന്റെ നേതൃത്വത്തില്‍ കോട്ടമുക്ക് മുതല്‍ ചാരുംമൂട് വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ സര്‍വെ നടത്തി. 15 മരങ്ങളില്‍ നടത്തിയ പരിശോധനയില്‍ 18 ബോര്‍ഡുകള്‍ ഉറപ്പിച്ചതായി കണ്ടെത്തി. ഇതില്‍ അഞ്ച് മരങ്ങളിലെ ബോര്‍ഡുകള്‍ ആണിയടിച്ച് ഉറപ്പിച്ച നിലയിലായിരുന്നു. 13 മരങ്ങളില്‍ കമ്പികൊണ്ട് കെട്ടി ഉറപ്പിച്ചനിലയില്‍ ബോര്‍ഡുകള്‍ കണ്ടു. സീഡ് ക്ലബ് വിദ്യാര്‍ത്ഥികളായ കൃഷ്ണകുമാര്‍, സുവിന്‍രാജ്, ഹരീഷ്, അനന്തു, വിപിന്‍ദാസ്, രാഹുല്‍, അരുണ്‍, ജോര്‍ജി, രേഷ്മ, ജിനു ജനാര്‍ദ്ദനന്‍, അനു ഗോപാല്‍, സുജിത്, നൗഫിയ, അശ്വതി, ലിബിന്‍, സൂരജ്, അനൂപ്, അഖില്‍ എന്നിവര്‍ പങ്കെടുത്തു.
ചുനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. ബിനു റിപ്പോര്‍ട്ട് നല്‍കി.
പ്രശ്‌നത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.