നീര്‍ത്തട സംരക്ഷണ സന്ദേശവുമായി നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്

Posted By : Seed SPOC, Alappuzha On 13th February 2014



ചാരുംമൂട്: പാലമേല്‍ പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ എലവന്തിക്കുളം നൂറനാട് സി.ബി.എം.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ്ക്ലബ്ബ് അംഗങ്ങള്‍ ഉപയോഗയോഗ്യമാക്കി. ഏറെനാളുകളായി വൃത്തിഹീനമായിരുന്നു കുളം. മുപ്പത് കുട്ടികള്‍ അടങ്ങുന്ന സംഘമാണ് കുളം വൃത്തിയാക്കിയത്. സമീപവാസികളും കുട്ടികളെ സഹായിച്ചു. സീഡ് പോലീസിന്റെ നേതൃത്വത്തില്‍ സമീപത്തുള്ള വീടുകള്‍ സന്ദര്‍ശിച്ച് നീര്‍ത്തടസംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തിയശേഷം ലഘുലേഖകള്‍ വിതരണംചെയ്തു. കുട്ടികള്‍ ജലനിധി പ്രതിജ്ഞയെടുത്തു.സീഡ് കോ ഓര്‍ഡിനേറ്റര്‍ എസ്.സുനിത, സ്റ്റാഫ് സെക്രട്ടറി എസ്.രാജേഷ്, അധ്യാപകരായ കെ.ഉണ്ണിക്കൃഷ്ണന്‍, ജെ.ഹരീഷ്‌കുമാര്‍, എം.രാജേഷ്‌കുമാര്‍, പ്രശോഭ്കൃഷ്ണന്‍, വി.സുനില്‍കുമാര്‍, ആശ സോമന്‍, എം.ദീപ എന്നിവര്‍ നേതൃത്വം നല്‍കി.

 

Print this news