ഹരിപ്പാട്: ഉപജില്ല സയന്‍സ് ക്ലബ്ബ് അസ്സോസിയേഷന്‍ "മാതൃഭൂമി' സീഡുമായി ചേര്‍ന്ന് നടത്തുന്ന "ശാസ്ത്ര-2014' പരിപാടിയുടെ സ്കൂള്‍തലത്തിലെ ഉപന്യാസ മത്സരം ബുധനാഴ്ച നടക്കും. ഉപജില്ലയിലെ സ്കൂളുകളില്‍ ഉച്ചയ്ക്ക് 2.30ന് ഉപന്യാസ മത്സരം തുടങ്ങും.
ശനിയാഴ്ച 10ന് നങ്ങ്യാര്‍കുളങ്ങര ഗവ. യു.പി.എസ്സില്‍ "പരിസ്ഥിതിയും മനുഷ്യപുരോഗതിയും' എന്ന വിഷയത്തില്‍ "മാതൃഭൂമി' സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് കെ.എസ്. അമൃത സെബാസ്റ്റ്യന്‍ പ്രഭാഷണം നടത്തും.
19ന് രാവിലെ 10.30ന് സ്കൂള്‍തലത്തിലെ പെയിന്റിങ് മത്സരവും 20ന് 10.30ന് പ്രസംഗമത്സരവും നടക്കും. സ്കൂള്‍ തലത്തില്‍ ക്വിസ് മത്സരം നേരത്തെ നടത്തിയിരുന്നു.
24ന് രാവിലെ 10ന് നങ്ങ്യാര്‍കുളങ്ങര യു.പി.എസ്സില്‍ ഉപജില്ലാതലത്തിലെ മത്സരങ്ങള്‍ നടത്തും.
25 ന് രാവിലെ 10ന് ഹരിപ്പാട്ട് ബി.ആര്‍.സി.യില്‍ ഉപജില്ല ബാലശാസ്ത്ര കോണ്‍ഗ്രസ്. 28ന് ദേശീയ ശാസ്ത്ര ദിനത്തില്‍ വീയപുരം ഗവ. ഹൈസ്കൂളില്‍ "ശാസ്ത്രം മാനവപുരോഗതിക്ക് ' എന്ന വിഷയത്തില്‍ സിബി കെ.എസ്. പ്രഭാഷണം നടത്തും. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം സയന്‍സ് ക്ലബ്ബ് അവാര്‍ഡ് പ്രഖ്യാപനം, ഇന്‍സെ്പയര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് അനുമോദനം എന്നിവ വീയപുരം ഗവ. ഹൈസ്കൂളിലെ സമാപന യോഗത്തില്‍ നടക്കും.
സയന്‍സ് ഇനിഷ്യേറ്റീവ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയും "ശാസ്ത്ര- 2014' പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.