ചേര്‍ത്തല: വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ സമഗ്ര ഐശ്വര്യം ലക്ഷ്യമാക്കി കടക്കരപ്പള്ളി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ നന്മയുടെ വഴി തുറന്നു. രക്ഷിതാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നതിനായി സ്കൂളില്‍ നന്മ തൊഴില്‍ പരിശീലനകേന്ദ്രം തുറന്നു. നന്മവീട് പദ്ധതി പ്രകാരമാണിത്.
ഫാബ്രിക് പെയിന്റിങ്, ആഭരണ നിര്‍മാണം, പാവനിര്‍മാണം, ഗ്ലാസ്സ് പെയിന്റിങ്, ഭക്ഷ്യോത്പന്ന നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണത്തോടൊപ്പം ഇവ "നന്മ' എന്നപേരില്‍ വിപണനത്തിനും പദ്ധതിയുണ്ട്.
നന്മ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ആഘോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജഗ്ദീഷ് അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് രാധാകൃഷ്ണന്‍. ഹെഡ്മിസ്ട്രസ് പദ്മകുമാരി, അധ്യാപകരായ ശോഭന്‍, ജയിംസ് ആന്റണി, സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.