നങ്ങ്യാര്‍കുളങ്ങര: ഗവ. യു.പി.എസ്. വളപ്പില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി "മാതൃഭൂമി' സീഡ് ക്ലബ്ബുമായി ചേര്‍ന്ന് നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. വെള്ളരിക്കൃഷിയാണ് കൂടുതലായുള്ളത്. മറ്റ് പച്ചക്കറികളും സമൃദ്ധമായി വളരുന്നു. കൃഷിക്ക് നിലം ഒരുക്കിയതും വിത്തിട്ടതുമെല്ലാം കുട്ടികളുടെ മേല്‍നോട്ടത്തിലാണ്. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ഗിരിജ, വാര്‍ഡ് അംഗം ശ്രീലത സുരേഷ്, എസ്.എം.സി. ചെയര്മാന് ഇല്ലത്ത് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.