തണല്‍മരങ്ങള്‍ക്ക് തീയിട്ട സംഭവം: വനംവകുപ്പ് നടപടി തുടങ്ങി

Posted By : Seed SPOC, Alappuzha On 6th February 2014


 
മങ്കൊമ്പ്: എ.സി.റോഡരികിലെ തണല്‍മരങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ വനംവകുപ്പ് നടപടി തുടങ്ങി.
എ.സി.റോഡരികില്‍ തണല്‍മരങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നതിനെപ്പറ്റി ചൊവ്വാഴ്ച "മാതൃഭൂമി' വാര്‍ത്ത നല്കിയതിനെത്തുടര്‍ന്നാണ് നടപടി.ജില്ലാ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീകുമാറിന്റെ നിര്‍ദേശാനുസരണം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബുധനാഴ്ച പോലീസില്‍ പരാതി നല്കും.തണല്‍മരങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകള്‍ക്ക് കത്തുനല്കും. മാലിന്യങ്ങളും ചപ്പുചവറുകളും മരങ്ങളുടെ ചുവട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന കച്ചവടക്കാര്‍ക്ക് അവ നീക്കംചെയ്യാന്‍ നിര്‍ദേശം നല്കി.

 

Print this news