രോഗത്താല്‍ വലയുന്നവരെ സഹായിക്കാന്‍ താമരക്കുളം വി.വി.എച്ച്.എസ്.എസ്സില്‍ കാരുണ്യ നന്മഫണ്ട്

Posted By : Seed SPOC, Alappuzha On 6th February 2014


  ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് നേച്ചര്‍ ക്ലബ്ബ്, വി.കെ.സി.- മാതൃഭൂമി നന്മ പദ്ധതിയുടെ ഭാഗമായി കാരുണ്യ നന്മഫണ്ട് പരിപാടി തുടങ്ങി. സമൂഹത്തില്‍ രോഗത്താലും ദുരിതത്താലും കഷ്ടത അനുഭവിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനാണ് ഫണ്ട് ശേഖരിക്കുന്നത്. ഓരോ കുട്ടിയും അവരുടെ വീടുകളിലെ വിശേഷച്ചടങ്ങുകള്‍ ലളിതമാക്കിക്കൊണ്ട് ആ തുക കാരുണ്യ നന്മഫണ്ടിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം.
പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ ആദ്യസംഭാവന നല്‍കി കാരുണ്യ നന്മഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എസ്. ശ്രീദേവിയമ്മ, പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍, ഡെപ്യൂട്ടി എച്ച്.എം. പി. ശശിധരന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി സുനിത ഡി. പിള്ള, നന്മ കോ-ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍, എം. മാലിനി, പി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു.

Print this news