ഹരിപ്പാട്ട് "ശാസ്ത്ര-2014' ന് തുടക്കമായി

Posted By : Seed SPOC, Alappuzha On 6th February 2014



ഹരിപ്പാട്: ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഉപജില്ലയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ശാസ്‌ത്രോത്സവം തുടങ്ങി. സയന്‍സ് ക്ലബ്ബ് അസ്സോസിയേഷനാണ് മുഖ്യ സംഘാടകര്‍. മാതൃഭൂമി "സീഡ്', സയന്‍സ് ഇനിഷേറ്റീവ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്നാണ് "ശാസ്ത്ര-2014' സംഘടിപ്പിക്കുക.
നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജിമ്മി കെ.ജോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നടുവട്ടം സ്കൂള്‍ മാനേജര്‍ എം.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു.
ഹരിപ്പാട് എ.ഇ.ഒ. കെ.ചന്ദ്രമതി, "മാതൃഭൂമി' ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്കുമാര്‍, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ജോണ്‍ ഫിലിപ്പോസ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ബി. രമേഷ്കുമാര്‍, സി.എസ്.ശാന്തകുമാരി, പി.ടി.എ.പ്രസിഡന്റ് ബി.രാജേഷ്, സയന്‍സ് ക്ലബ്ബ് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.ജി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് എല്‍.രാജലക്ഷ്മി സ്വാഗതം പറഞ്ഞു.
"മനുഷ്യനും ശാസ്ത്രവും' എന്ന വിഷയത്തില്‍ ഡോ.ജി.നാഗേന്ദ്രപ്രഭു പ്രഭാഷണം നടത്തി. ഫിബ്രവരി 28 വരെ ഉപജില്ലയിലെ വിവിധ സ്കൂളുകളില്‍ ശാസ്ത്ര പ്രഭാഷണങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
 

Print this news