ഗ്രാമ വനവത്കരണവുമായി സീഡ് ക്ലബ് അംഗങ്ങള്‍

Posted By : knradmin On 20th July 2013


 

 
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹൈസ്‌കൂള്‍ സീഡ് ക്ലബ് സംസ്ഥാന വനം വകുപ്പ്, ഓയിസ്‌ക മട്ടന്നൂര്‍ ചാപ്റ്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ ആമ്പിലാട് ഇന്ദിരാ നഗര്‍ മുതല്‍ അയ്യപ്പന്‍ തോട് വരെയുള്ള പഴശ്ശി കനാലിന്റെ ഇരുകരകളിലും തരിശായി കിടന്ന പ്രദേശങ്ങളില്‍ ഗ്രാമവനവത്കരണം-തരിശുഭൂമി വനവത്ക്കരണം പരിപാടി നടത്തി. പ്ലാവ്, തേക്ക്, മഹാഗണി, ഉങ്ങ്, കണിക്കൊന്ന, നെല്ലി, താനി എന്നിവയുടെ തൈകളാണ് വെച്ചുപിടിപ്പിച്ചത്. ആമ്പിലാട് ഇന്ദരാ നഗറില്‍ കണ്ണവം ഫോറസ്റ്റ് റേയിഞ്ച് ഓഫീസര്‍ കെ.പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍, ഓയിസ്‌ക പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍, ആര്‍.കെ.ദിനേശ് സതീശന്‍, മിഥുന്‍ കുമാര്‍, സി.പി.ഷിജു, പറമ്പന്‍ പ്രകാശന്‍, അസറൂദ്ദീന്‍, നന്ദിത ആനന്ദ് എന്നിവര്‍ സംസാരിച്ചു. സീഡ് ക്ലബംഗങ്ങളായ അമല്‍രാജ്, അഭിജിത്ത്, സ്വീറ്റി സുന്ദര്‍, അനഘ രാജന്‍, ശിശിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

Print this news