മലപ്പുറം: തെങ്ങുകൃഷിയിലെ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും കേരളത്തിലെ പതിന്നാലു ജില്ലകളിലും വിദ്യാര്‍ഥികള്‍ ഒരേ ദിവസം ചര്‍ച്ചാ വിഷയമാക്കി. നാളികേര വികസന ബോര്‍ഡും മാതൃഭൂമി ന്യൂസ് ചാനലും മാതൃഭൂമി വിദ്യയും ചേര്‍ന്ന് നടത്തിയ 'കേരം കാക്കാന്‍ കുട്ടിക്കൂട്ടം' എന്ന അവതരണ മത്സരമാണ് ഇതിന് വേദിയായത്. മലപ്പുറം ജില്ലയില്‍ നിന്ന് കുട്ടിപ്പാര്‍ലമെന്റേറിയന്മാരായി തിരഞ്ഞെടുക്കപ്പെട്ടവര്‍: നവീന്‍ ചന്ദ്ര ഇ.കെ., ഢ, എ.യു.പി.എസ്, ചിറമംഗലം, പരപ്പന ങ്ങാടി, അക്തര്‍ കെ.പി, ഢക, ജി.യു.പി.എസ്, വീമ്പൂര്‍, അനുഗ്രഹ്. എന്‍, നടുപൊയില്‍ ഹൗസ്, 22-ാംമൈല്‍ മഞ്ചേരി, സമ്‌ന ബാത്തൂല്‍ ടി, +2, ഗവ. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി,നിലമ്പൂര്‍, അദീബ ബഷീര്‍, ഢകകക, ടി.എച്ച്.എസ്. എസ്, വട്ടംകുളം. തെങ്ങുകൃഷിയെ കര്‍ഷകര്‍ കൈയൊഴിയുന്നതിന്റെ കാരണങ്ങള്‍ വിദ്യാര്‍ഥികള്‍ വിശദീകരിച്ചു. ഗ്രാമങ്ങളില്‍ തെങ്ങുകള്‍ മുറിച്ചുമാറ്റി മറ്റ് കൃഷി കള്‍ ചെയ്യുന്ന പ്രവണത കൂടിവരികയാണ്. നാളികേരത്തിന്റെ വിലത്തകര്‍ച്ചയും തെങ്ങുകയറ്റത്തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുമാണ് ഇതിന് മുഖ്യകാരണമായി വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയത്. നീരയും ഇളനീരും തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയിലിറക്കി കേരകൃഷിയെ രക്ഷിക്കാമെന്ന് വിദ്യാര്‍ഥികള്‍ വിലയിരുത്തി. കേരകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമ്പത്തികസഹായം നല്‍കുക, തെങ്ങുകയറ്റത്തൊഴിലാളികള്‍ക്ക് പ്രോത്സാഹനം നല്‍കി ഈ രംഗത്തേക്ക് കൂടുതല്‍ തൊഴിലാളികളെ കൊണ്ടുവരിക തുടങ്ങിയ നിര്‍ദേശങ്ങളും വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ചു. 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന മത്സരത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.