മാട്ടൂല്‍: മാട്ടൂല്‍ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിള സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കടലോരജൈവ വൈവിധ്യ പഠനക്യാമ്പ് നടത്തി. 'സീലോര്‍' എന്ന പേരില്‍ നടത്തിയ ക്യാമ്പ് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എന്‍.എസ്.ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ.ഗോവിന്ദന്‍, ഡോ. എം.പി.മുഹമ്മദ് ബഷീര്‍, കെ.പ്രകാശന്‍, സീഡ്‌കോ ഓര്‍ഡിനേറ്റര്‍ ടി.എം.സുസ്മിത, സീഡ് ക്ലബ്ബ് ലീഡര്‍ എം.മുഹമ്മദ് അസ്‌ലം എന്നിവര്‍ പ്രസംഗിച്ചു. കടലോര ജന്തുവൈവിധ്യത്തെക്കുറിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടും കടലോര സസ്യവൈവിധ്യത്തെക്കുറിച്ച് സീക്ക് സെക്രട്ടറി വി.സി.ബാലകൃഷ്ണനും, കടലോര സംരക്ഷണത്തെക്കുറിച്ച് മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാറും ക്ലാസ്സുകള്‍ നയിച്ചു. മുഹമ്മദ് റാഫി, ഇ.ജയശ്രീ, എം.ശ്രീജ, നിഷീദ എം.വി, അശ്വതി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് പുന്ന വിത്തുകളും വൃക്ഷത്തൈകളും നല്‍കി. ദേശീയ പരിസ്ഥിതി ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.