കരുണയുടെ ചക്രക്കസേരയുമായി ഉര്‍സുലിനിലെ സീഡംഗങ്ങള്‍

Posted By : knradmin On 11th January 2014


 കണ്ണൂര്‍: ഇരുപതുവര്‍ഷമായി കിടപ്പിലായ യുവാവിന് ചക്രക്കസേര നല്കി കണ്ണൂര്‍ ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങള്‍ മാതൃകയായി. ശിശുദിനാഘോഷത്തിനായി സ്വരൂപിച്ച തുകയാണിവര്‍ കാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവെച്ചത്. കാപ്പാട് പെരിങ്ങായി 'കുമാര്‍സി'ലെ കെ.ടി.ഗിരീഷിനാണ് ചക്രക്കസേര വാങ്ങിക്കൊടുത്തത്.

ഫുട്‌ബോള്‍ കളിക്കാരനായിരുന്ന ഗിരീഷ് ഒരപകടത്തെ തുടര്‍ന്ന് തളര്‍ന്നുകിടപ്പായിരുന്നു. ഗിരീഷ് ഉപയോഗിച്ചിരുന്ന ചക്രക്കസേര കേടായതറിഞ്ഞാണ് സീഡംഗങ്ങള്‍ പുതിയത് നല്‍കിയത്. പെരിങ്ങായിയിലെ ഗിരീഷിന്റെ വീട്ടിലെത്തി കുട്ടികള്‍ ചക്രക്കസേര സമ്മാനിച്ചു. സ്‌കൂള്‍ അധ്യാപകരായ സിസ്റ്റര്‍ മാര്‍സെല്ല, വന്ദന അനൂപ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ ജീന വാമന്‍, വിദ്യാര്‍ഥികളായ ഹാനിയ ഹനീസ്, നസീഹ സെയ്ദ്, അമീന ഷബീര്‍, സീഡ് റിപ്പോര്‍ട്ടര്‍ അന്നപൂര്‍ണ എന്നിവരാണ് ഗിരീഷിന്റെ വീട്ടിലെത്തി ചക്രക്കസേര കൈമാറിയത്.
 

Print this news