പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ ദേശീയ ഊര്ജസംരക്ഷണദിനത്തില് പ്രദേശത്തെ ജനങ്ങളെ ഊര്‍ജസംരക്ഷണത്തില്‍ ബോധവത്കരിക്കുന്നതിനായി വീടുകള്‍തോറും ഊര്‍ജസംരക്ഷണ ലഘുലേഖയും, 25 സി.എഫ്. ലാബും വിതരണംചെയ്തു.
കേരളത്തിലെ വൈദ്യുതി ഉപഭോഗവും വൈദ്യുതിപ്രതിസന്ധിയും അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സീഡ് കുട്ടികളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്, അധ്യാപകനായ ജയേഷ് കൃഷ്ണന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.