കണ്ണൂര്‍: മാതൃഭൂമി 'സീഡ്' ദൗത്യത്തിന്റെഭാഗമായി കൃഷിവകുപ്പുമായി സഹകരിച്ചുള്ള പച്ചക്കറി വിത്തുവിതരണം തുടങ്ങി.
പദ്ധതിയുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം കക്കാട് അമൃത വിദ്യാലയത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.സി.ധനരാജന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ബ്രഹ്മചാരിണി ബിന്ദു ദീപംകൊളുത്തി തുടങ്ങിയ ചടങ്ങില്‍ പ്രഥമാധ്യാപകന്‍ പി.വി.ഗോപിനാഥന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍, ബ്യൂറോ ചീഫ് ആര്‍.ഹരികുമാര്‍, ഫെഡറല്‍ ബാങ്ക് എ.ജി.എം. പി.വി.കുഞ്ഞപ്പന്‍, എളയാവൂര്‍ ഗ്രാമപ്പഞ്ചായത്തംഗം പി.കൗലത്ത്, കൃഷി ഓഫീസര്‍ റോണി വര്‍ഗീസ്, പി.ടിഎ. പ്രതിനിധി അഡ്വ. കെ.കെ.ഉദയഭാനു, സീഡ് റിപ്പോര്‍ട്ടര്‍ നികേത മനോജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാതൃഭൂമി സീഡ് കണ്ണൂര്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ.ജയരാജ്, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ മായ പ്രഭാകരന്‍ എന്നിവര്‍ നേതൃത്വംനല്‍കി.
സീഡ് അംഗങ്ങള്‍ക്കുള്ള പച്ചക്കറിവിത്തുകള്‍ മാതൃഭൂമിയുടെ വിവിധ ബ്യൂറോകളില്‍ എത്തിച്ചിട്ടുണ്ട്. സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് മാതൃഭൂമി ബ്യൂറോകളില്‍നിന്ന് വിത്ത് കൈപ്പറ്റാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846661983, 9656000705 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.